RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഹിറ്റ് കൗണ്ടർ ഇല്ലാതെ 50 പോസ്റ്റുകൾ.


ഒരു 20മാത്തെ പോസ്റ്റ് ആയപ്പോഴാണു ബ്ലോഗിനു ഹിറ്റ് കൗണ്ടർ ഇല്ല എന്ന സംഗതി കണ്ണിൽ പെട്ടത്. ഉടനെ ഇതു ഡിസൈൻ ചെയ്തവനെ വിളിച്ചു ഇത് വെക്കാത്തതിനു കൂറെ ചീത്ത വിളിച്ചു. നിഷ്കളങ്കമായി അതെല്ലാം കേട്ട് അവൻ ചോദിച്ചു. എടാ...%$*& നിങ്ങൾ ആരും എന്നോട് പറഞ്ഞില്ല ഇത് വേണം എന്ന്. ഒരു പുതിയ സ്റ്റൈൽ ആയിരിക്കും ഉദ്ദേശിക്കുന്നത് എന്ന് കരുതി, അത് കൊണ്ട് ഞാൻ വെച്ചില്ല അത്ര തന്നെ ഓ ഒരു സഹായം ചെയ്തു കൊടുത്തപ്പോൾ അവന്റെ....%$&**$$ ഞങ്ങൾ വിളിച്ചതിന്റെ ഇരട്ടി തെറി ഇങ്ങോട്ട് വിളിച്ച് അവൻ ഫോൺ വെച്ചു.സമാധാനമായി. അല്ലെങ്കിലും അവൻ ആളൊരു പാവമാ ആരെങ്കിലും വെറുതെ തെറി വിളിച്ചാൽ തിരിച്ചു നല്ല പച്ച തെറി വിളിക്കും പുവർ ബോയ്. അതിന്റെ ഒരു ക്ഷീണം മാറിയപ്പോൾ ആശാനെ വിളിച്ചു. (ആശാൻ എന്ന് പറഞ്ഞാൽ ഈ b Studio യുടെ ആജീവനാന്ത ചെയർമാൻ) ആശാനാണല്ലോ നമ്മുക്ക് ഒരു ബ്ലോഗ് തുടങ്ങാം എന്ന് ആദ്യമായി പറഞ്ഞത്. അതൊരു ഒരു കൊല്ലം മുൻപായിരുന്നു കേട്ടോ. ഓഫീസിൽ ഇരുന്ന് സീരിയസ് ആയി ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ദാ വരുന്നു ഒരു ഗ്രൂപ്പ് മെസേജ്. നമ്മൾ ബ്ലോഗ് തുടങ്ങാൻ പോകുകയാണു. എല്ലാവരും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. എന്താണീ ബ്ലോഗ്..?? ആദ്യമായിട്ടു കേൾക്കുന്ന വാക്ക് ഉടനെ ആശാനു റിപ്ലേ വിട്ടു. തുണ്ട് കാണാനുള്ള വല്ല സെറ്റപ്പുമാണോ..?? എല്ലാവർക്കും ഇതേ അഭിപ്രായം തന്നെ ആയിരുന്നു. ബ്ലോഗിനെകുറിച്ച് ആർക്കും വലിയ പിടിയില്ല. ഇത് എഴുതികൊണ്ടിരിക്കുന്ന എനിക്കാണെൽ തീരെ ഇല്ല. ലോക പരിഞ്ജാനം ഇല്ലാത്ത തവളകളു ബ്ലോഗ് എന്താണു എന്നറിയില്ല പോലും ആശാന്റെ മറുപടി പെട്ടെന്ന് വന്നു. കൂടെ കുറച്ച് ലിങ്കുകളും വായിച്ചു നോക്ക് ഇതാണു ബ്ലോഗ്. ചെറിയ ചെറിയ കഥകളും സിനിമാ വിശേഷണങ്ങളും ഒക്കെ ഉള്ള പോസ്റ്റുകളായിരുന്നു അത്. കുഴപ്പമില്ല. പക്ഷെ നമ്മൾ ഇത് തുടങ്ങിയിട്ട് എന്ത് ചെയ്യും . ഞങ്ങടെ ന്യായമായ ചോദ്യം. എടാ നമ്മുക്ക് എന്തെങ്കിലും കുത്തികുറിക്കണം എന്ന് തോന്നിയാൽ ഇതിൽ എഴുതിയാൽ മതി. നാലാളു കാണുകയും ചെയ്യും. ആശാൻ പറഞ്ഞു. ഇവിടെ ചാറ്റ് ചെയ്യാൻ പോലും സമയം കിട്ടുന്നില്ല. അപ്പോഴാണു ഒരു പ്ലോഗും കൊണ്ട് വന്നിരിക്കുന്നേ ഒന്ന് പോടപ്പ..... എന്ന് പറഞ്ഞ് ആശാനെ ഓടിച്ചു വിട്ടു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ആശാന്റെ മെസേജ്. നിങ്ങൾ ഇല്ലെങ്കിൽ വേണ്ട ഞാൻ ഒറ്റയ്ക്ക് ബ്ലോഗ് തുടങ്ങാൻ പോവുകയാണു . ok all the best എന്ന മറുപടിയും അടിച്ചു കൊടുത്തു. കുറച്ച് നാളുകൾ പിന്നെ ആശാന്റെ വിവരം ഒന്നും ഇല്ല. ഒരു ദിവസം വീണ്ടും മെസേജ്. ഈ ലിങ്കുകളൊക്കെ വായിച്ചു നോക്കുക ഇതൊക്കെ നല്ല രസകരമായ ബ്ലോഗുകളാണു.. മൊത്തം ചില്ലറ, തമനു, ആദ്യാക്ഷരി എന്ന ബ്ലോഗുകളായിരുന്നു അവ. ഇതേ സ്റ്റ്യ്‌ലിൽ ഉള്ള ഒരു ബ്ലോഗ് ആണു ഞാൻ ഉദ്ദേശിക്കുന്നത് ഇതാണു എന്റെ ബ്ലോഗിന്റെ ലിങ്ക് പോളി എക്സ്പ്രെസ് എന്നാണു പേരു. എങ്ങനെയുണ്ടെന്ന് വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയ്.
oh കിടിലം ഗംഭീരം, സൂപ്പർ ആശാനെ സൂപ്പർ എന്നൊക്കെയുള്ള ഒരു റിപ്ലേകുറച്ച് കഴിഞ്ഞ് തിരിച്ചയച്ചു.
ആശാന്റെ മറുപടി. എടാ....%$&* അതിൽ ഒന്നും എഴുതിയിട്ടില്ല. outlook എങ്ങനെയുണ്ട് എന്ന് അറിയാനാ നോക്കാൻ പറഞ്ഞത്.. നിന്നെയൊക്കെ എന്ത് പറയാൻ.. അങ്ങിനെ പോളി എക്സ്പ്രെസ്സിൽ ആശാൻ രണ്ട് പോസ്റ്റുകൾ ഇട്ടു. രണ്ടും നല്ല മനോഹരമായ പോസ്റ്റുകളായിരുന്നു. പിന്നെ എന്തോ അതിൽ പോസ്റ്റൊന്നും വന്നില്ല. ആശാനോട് ചോദിച്ചപ്പോൾ പറഞ്ഞു ഒരു നല്ല ത്രഡിനായുള്ള തിരച്ചിലിൽ ആണു എന്ന്. അങ്ങിനെ ഒരു വർഷം കഴിഞ്ഞപ്പോൾ b Studio ക്ക് ഒരു ബ്ലോഗ് എന്ന ആശയം വീണ്ടും ആശാൻ കൊണ്ടുവന്നു. ഇത്തവണ ആരും എതിർത്തില്ല. അങ്ങിനെ ഈ ബ്ലോഗ് രൂപിതമായി. ഓർക്കുട്ടിലും യാഹൂ ഗ്രൂപ്പിലും മാത്രം പോസ്റ്റുകൾ ഇട്ടിരുന്ന ഞങ്ങൾക്ക് ഒരു ബ്ലോഗിൽ എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കണം എന്നതിനെ കുറിച്ച് അറിയില്ലായിരുന്നു. അതിനു വേണ്ടി ബ്ലോഗ് വായന ഒരു ശീലമാക്കി. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞപ്പോൾ ഒരു ഏകദേശ ധാരണ ബ്ലോഗുകളെ കുറിച്ച് കിട്ടി. ആദ്യത്തെ പോസ്റ്റ് ഇടാം എന്ന് തിരുമാനിച്ചു. അപ്പോൾ ആശാൻ വീണ്ടും കുറച്ച് നിർദ്ദേശങ്ങൾ വെച്ചു. ആശാനു പറയാമല്ലോ അങ്ങേരാണല്ലോ ബ്ലോഗിലും ഞങ്ങളുടെ ആശാൻ. ഒന്നാമത്തെ കാര്യം ഞങ്ങളുടെ കൂട്ടത്തിലെ ആർക്കു വേണമെങ്കിലും ഇതിൽ പോസ്റ്റ് ഇടാം പക്ഷെ ഒരു ദിവസം ഒരെണം മാത്രമേ പാടുള്ളു. രണ്ടാമതേത് ഓർക്കുട്ടിൽ ചെയ്തിരുന്ന പോലെ നമ്മൾ പോസ്റ്റ് ഇട്ട് നമ്മൾ തന്നെ കമ്മന്റ് ഇടീക്കരുത്. ഇത് വായിക്കുന്നവർക്ക് കമ്മന്റ് ഇടണമെന്ന് തോന്നിയാൽ അവർ ഇട്ടോള്ളും. ഇനി ഇട്ടില്ലെങ്കിൽ അതിനർഥം കമന്റ് ഇടാൻ മാത്രമൊന്നും ആ പോസ്റ്റിൽ ഇല്ല എന്നാണു. നമ്മൾ എഴുതുന്നത് ആണു ലോകത്തിലെ ഏറ്റവും മികച്ച രചന അത് മറ്റൊരാൾ വായിക്കുന്നത് വരെ. അങ്ങിനെ ഈ ബ്ലോഗിൽ ആദ്യത്തെ പോസ്റ്റ് ഇട്ടു. ഇപ്പോൾ 49 പോസ്റ്റ് ആയി. ഇതുവരെ ഈ ബ്ലോഗ് വായിച്ച് ഞങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി. തുടർന്നും നിങ്ങളുടെ പ്രോത്സാഹനങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. ബ്ലോഗ് തുടങ്ങുമ്പോൾ എല്ലാവരും ഇടുന്ന ഒരു ആമുഖ പോസ്റ്റ് ഇടാൻ കഴിഞ്ഞില്ല. അത് എഴുതിയതായിരുന്നു പക്ഷെ അതിനു മുൻപേ വെറെ ഒരു പോസ്റ്റ് ഇട്ടു, ഈ 50 മത്തെ പോസ്റ്റ് മുതൽ ഞങ്ങൾക്കും ഹിറ്റ് കൗണ്ടർ ആയി. വേറെ ഒന്നിനുമല്ല രണ്ട് പോസ്റ്റുകൾ മാത്രമുള്ള ആശാന്റെ ബ്ലോഗിൽ എങ്ങിനെ 2925 ഹിറ്റുകൾ വന്നു എന്നതിന്റെ ഗുട്ടൻസ് പിടികിട്ടണമ്മല്ലോ..

*ആശാന്റെ ബ്ലോഗിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. അല്ലെങ്കിൽ ചിലപ്പോ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്താലോ. ആശാനും ഇരിക്കട്ടെ കുറച്ച് വെയ്റ്റ്.
http://polyexpress.blogspot.com/

12 comments:

laloo said...

വായിക്കാറുണ്ട്‌
ഈ ബ്ലാക്ക് ഹ്യൂമർ
ഷകീല പോസ്റ്റിൽ ആ ബുജിക്കമന്റിന്‌
കൊടുത്ത മറുപടി typical
ജൂബിലി ആശംസകൾ

ഭായി said...

നന്നായി വരട്ടെ!

നന്ദന said...

1/2century ആശംസകൾ

b Studio said...

എല്ലാവർക്കും നന്ദി..

@ ലാലു
ആ ബുജി കമന്റ് ഇട്ട ചേട്ടൻ,ചേട്ടന്റെ ധാർമിക രോഷം പ്രകടിപ്പിച്ചതല്ലേ.. അപ്പോൾ നമ്മൾ എരിതീയിൽ എണ്ണ ഒഴിക്കുന്നത് ശരിയല്ലല്ലോ.. അതുകൊണ്ടാണു typical മറുപടി കൊടുത്തത്

ഷാജി ഖത്തര്‍ said...

അര്‍ദ്ധശതക ആശംസകള്‍
ഹിറ്റ് കൌണ്ടറില്‍ അക്കങ്ങള്‍ കൂടികൊണ്ടിരിക്കട്ടെ :)

b Studio said...

ഹിറ്റ് കൗണ്ടറിൽ അക്കങ്ങൾ കൂടികൊണ്ടിരിക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴാണു ഷാജി ചേട്ടാ ശരിക്കും മനസിലായത്....

ശ്രീ said...

അമ്പത് പൊസ്റ്റുകള്‍ തികഞ്ഞു അല്ലേ? ആശംസകള്‍!

ഇനിയും ഏതെല്ലാം വിധത്തില്‍ നന്നാക്കാം എന്ന് ആലോചിയ്ക്കൂ...

b Studio said...

@ ശ്രീ
ആശംസകൾക്ക് നന്ദി പുതിയ ആശയങ്ങൾക്ക് മാത്രം പ്രസക്തിയുള്ള ഈ ബൂലോകത്ത് ഞങ്ങൾ ഒരിക്കലും പഴഞ്ചന്മാർ ആയി മാറാതിരിക്കാൻ ശ്രമിക്കാം...

ramanika said...

ആശംസകള്‍!

mookasakshy said...

കൊള്ളാം വായിച്ചതില്‍ സന്തോഷമുണ്ട്...

b Studio said...

thanks...

Pottichiri Paramu said...

ആശംസകള്‍!

Followers

 
Copyright 2009 b Studio. All rights reserved.