RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അങ്ങിനെ സുറയും പൊളിഞ്ഞു.


വേട്ടൈക്കാരൻ എന്ന കൂതറ പടം 50 ദിവസം ഓടിയ കേരളത്തിൽ സുറ സൂപ്പർ എന്ന അഭിപ്രായം ആരെങ്കിലും പറഞ്ഞാൽ അവരെ തെറ്റു പറയാൻ പറ്റില്ല. ഒന്നും കാണാതെ 1.5 കോടി രൂപയ്ക്ക് സുറ കേരളത്തിൽ പ്രദർശനത്തിനെടുക്കുമോ. മലയാളത്തിൽ സൂപ്പർ ഹിറ്റ് ആയി എന്ന് പറയുന്ന (ആരു പറയുന്ന... ആ...)സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ റീമേക്ക് ആണു ഈ സിനിമ എന്ന വാർത്ത ആദ്യം മുതലേ ഉണ്ടായിരുന്നു.എന്തടിസ്ഥാനത്തിൽ ആണു ഇങ്ങനെ ഒരു വാർത്ത വന്നത് എന്ന് പടം മുഴുവന്‍ കഴിഞ്ഞിട്ടും ഞങ്ങൾക്ക് മനസിലായില്ല. ചിലപ്പോൾ ഒരു വമ്പൻ ഇനീഷ്യലിനു വേണ്ടി പടച്ചുണ്ടാകിയതാവാം. സൂപ്പർ സ്റ്റാർ “അന്വശരമാക്കിയ” വേഷം വിജയ് എങ്ങനെ അവതരിപ്പിക്കും എന്ന് അറിയാനുള്ള ആകാംക്ഷകൊണ്ട് സൂപ്പർ സ്റ്റാറിന്റെ ആരാധകർ ഇടിച്ചു കേറികൊള്ളുമല്ലോ. എന്തായാലും തന്നെ കൊണ്ട് പറ്റുന്ന പോലെ വിജയ് ഇതിലെ വേഷം അഭിനയിച്ച് കൊളമാക്കിയിട്ടുണ്ട്. തമന്ന സാധരണ പോലെ നന്നായി ഡാൻസൊക്കെ കളിച്ച് അങ്ങിനെ അങ്ങിനെ...
ആരുടെയോ ഭാഗ്യത്തിനു വടി വേലുവിന്റെ കോമഡി കുറച്ച് രസിപ്പിച്ചു. അത് മാത്രമാണു ഒരു ആശ്വാസം.
കൂടുതൽ ഒന്നും പറയാനില്ല.
അഴകിയ തമിഴ് മകൻ
കുരുവി
വില്ല്
വേട്ടൈക്കാരൻ
എന്നിവയുടെ കൂട്ടത്തിൽ ഇനി സുറയും....
കാശ് കൊടുത്ത് CD വാങ്ങിച്ചു കണ്ടാൽ പോലും നഷ്ടമാണു. വല്ലവരും free ആയി തരികയാണെങ്കിൽ ഒരു copy എടുത്ത് വെച്ച് കണ്ടോളു. കണ്ട് കഴിഞ്ഞ് ദേഷ്യം തീർക്കാൻ പൊട്ടിച്ച് കളയാമല്ലോ...

5 comments:

ഷാജി ഖത്തര്‍ said...

ഇത് കലക്കി. വിജയിനു വേറെ പണിയൊന്നും ഇല്ലേ. നല്ലൊരു നടന്‍ അതിമാനുഷികനായി സ്വയം നശിക്കുകയാണ്.

കൂതറHashimܓ said...

<<< കാശ് കൊടുത്ത് CD വാങ്ങിച്ചു കണ്ടാൽ പോലും നഷ്ടമാണു. വല്ലവരും free ആയി തരികയാണെങ്കിൽ ഒരു copy എടുത്ത് വെച്ച് കണ്ടോളു. കണ്ട് കഴിഞ്ഞ് ദേഷ്യം തീർക്കാൻ പൊട്ടിച്ച് കളയാമല്ലോ... >>>
ഹ അഹ് ഹ ഹാ

Typist | എഴുത്തുകാരി said...

എന്തായാലും ഇനി അതു കാണണ്ട കാര്യം ആലോചിക്കുകയേ വേണ്ടല്ലോ!

b Studio said...

വിജയുടെ കടുത്ത ആരാധകനാണെങ്കിൽ മാത്രം ഇടവേള വരെ സഹിക്കാം.. അത് കഴിഞ്ഞാൽ.... എന്റമ്മോ........

Pottichiri Paramu said...

:) ഇനി അതു കാണുന്നില്ല്ല..

Followers

 
Copyright 2009 b Studio. All rights reserved.