RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

താന്തോന്നി.. "ഉഗ്രന്‍"


ചിലർ അങ്ങിനെയാണു. ഫിനിക്സ് പക്ഷിയെപ്പോലെ.....
ചാരത്തിൽ നിന്നും ഉയർത്തെഴുന്നേല്ക്കും.
മറ്റു ചിലരുണ്ട് ഷാജി കൈലാസിനെ പോലെ....
എത്ര പരാജയങ്ങൾ നേരിട്ടാലും തളരാതെ വാശിയോടെ വീണ്ടും വീണ്ടും പരാജയപ്പെട്ടു കൊണ്ടേ ഇരിക്കും..
രാജമാണിക്യം.. മമ്മുട്ടിയുടെ കരിയറിലെ വലിയ വിജയങ്ങളിൽ ഒന്ന്.
ബാലേട്ടൻ.. മോഹൻ ലാലിനു പുതു ജീവൻ നല്കിയ പടം
ഇതു രണ്ടും എഴുതിയ TA ഷാഹിദ് അലിഭായുടെ വൻ പരാജയത്തിനു ശേഷം നീണ്ടനാൾ മൗനത്തിലായിരുന്നു. എന്നാൽ അലിഭായ് തനിക്കു പറ്റിയ ഒരു കൈ അബന്ധം മാത്രമാണെന്ന് തെളിയിചു കൊണ്ടു ഷാഹിദ് തിരിച്ചു വന്നിരിക്കുകയാണു.
അതെ.. താന്തോന്നി.. ഗംഭീരം..
തിരകഥയിൽ അങ്ങിങ്ങു ചില ചളിപ്പുകൾ ഉണ്ടെങ്കിലും അതൊന്നും പടത്തെ ബാധിച്ചില്ല.. ഒരു പുതുമുഖ സംവിധായകൻ എന്നു തോന്നിപ്പിക്കാത്ത വിധത്തിൽ ജോർജ് വർഗീസ് തന്റെ റോൾ ഭംഗിയാക്കി..
പ്രിത്വിരാജിനു എടുത്താൽ പൊങ്ങാത്ത വേഷമായിരുന്നു എങ്കിലും അതിനോട് 100% നീതി പുലർത്തി. ഇങ്ങനെയൊക്കെ ആണല്ലോ പൊക്കി പഠിക്കുക. പാട്ടുകൾ ഒന്നും കൊള്ളത്തിലായിരുന്നു. സംഘട്ടനം കുഴപ്പമില്ലായിരുന്നു. ഡയലോഗുകൾ കിടിലന്‍ . ആകെ മൊത്തം ടോട്ടൽ ഒരുഗ്രൻ പടം.
പടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും എഴുതുന്നില്ല.. കാരണം രണ്ടോ മൂന്നോ കോടി മുടക്കി സിനിമകൾ എടുക്കുന്നത് അത് നമ്മളെല്ലാവരും തീയറ്ററിൽ പോയികാണാനാണു. 30 രൂപ മുടക്കി സിനിമ കണ്ടു എന്ന ഒരൊറ്റ കാരണം പറഞ്ഞു അതിനെ തല നാരിഴ കീറി വിമർശിക്കുവാൻ നമ്മള്ളില്ലെ....കാരണം ആളുകൾ സിനിമ തിയറ്ററിൽ പോയി പടം കണ്ടാല്ലേ ഈ വ്യവസായം നിലനില്ക്കത്തുള്ളു. സിനിമ ഉണ്ടെങ്കില്ലെ റിവ്യു എഴുതാൻ പറ്റു. ഇല്ലെങ്കിൽ സീരിയലിന്റെ റിവ്യു എഴുതി കഴിക്കേണ്ടി വരും ശിഷ്ട്ക്കാലം. ഞങ്ങളുടെ തന്നെ മുൻ പോസ്റ്റിൽ പറഞ്ഞപ്പോലെ കേരളത്തിലെ സാധാരണ പ്രേക്ഷകൻ റിവ്യു വായിച്ചിട്ടല്ല സിനിമ കാണാൻ പോകുന്നത്. ഇത് വായിക്കുന്നത് മരുനാടൻ മലയാളികളാണു. അതു കൊണ്ട് ഇതു സിനിമയുടെ വിജയ പരാജയങ്ങളെ ബാധിക്കില്ല. പക്ഷെ ഒരാളെങ്കിലും ഇത്തരത്തിലുള്ള റിവ്യുകൾ വായിച്ച് ഒരു സിനിമ കാണുന്നില്ല എന്നു തിരുമാനിച്ചാൽ മലയാള സിനിമ നമ്മുക്കു മാപ്പു തരുമോ.....?



6 comments:

എറക്കാടൻ / Erakkadan said...

ചുരുക്കം പറഞ്ഞാൽ പോയി കാണാം എന്നർത്ഥം

ശ്രീ said...

"തിരകഥയിൽ അങ്ങിങ്ങു ചില ചളിപ്പുകൾ ഉണ്ടെങ്കിലും..."
"പ്രിത്വിരാജിനു എടുത്താൽ പൊങ്ങാത്ത വേഷമായിരുന്നു എങ്കിലും..."
"പാട്ടുകൾ ഒന്നും കൊള്ളത്തിലായിരുന്നു..."

എറക്കാടാ... ഒന്നൂടെ ആലോചിച്ചിട്ടു പോരേ? :)

ഭായി said...

ഓ..അല്ലെങ്കില്‍ ഏറക്കാടന്‍ ഇപ്പോള്‍ കണ്ട്കളയും ഈ സിനിമ.

:-)

b Studio said...

അപ്പോ ശ്രീക്ക് കാര്യം മനസ്സിലായി അല്ലേ...
മറ്റു ചിലരുണ്ട് ഷാജി കൈലാസിനെ പോലെ....
അങ്ങിങ്ങു ചില ചളിപ്പുകൾ .....
എടുത്താൽ പൊങ്ങാത്ത വേഷമായിരുന്നു എങ്കിലും....
ആകെ മൊത്തം ടോട്ടൽ....

ഇത്രയും ക്ലു തന്നിട്ടും ഈ പടം പോയി കണ്ട്കളയും എന്ന്
വാശിയുള്ളവർ പോയി കാണട്ടെന്നെ.. 50 രൂപയുടെ കാര്യമല്ലേ ഉള്ളു.. പോട്ട് പുല്ല്....

വിന്‍സ് said...

HAHAHA.....prithviyudey kaaral (deshyavam varumpool ulla alarcha) onnu nirthi maryadakku dialoge adikkaan padikkukayanengil thanne oru aisvyaryam undaakum. chumma kidannu thonda keerukayaanu prithviyude dayalogu parachil. malayala cinemayude ambasador aavan nadakkunnu. pannan!

കുര്യച്ചന്‍ said...

താന്തോന്നി എന്നല്ല ആ പടത്തിനെ വിളികേണ്ടത്.....ആ വാക്ക് ആ പേരിലെ ചില അക്ഷരങ്ങള്‍ മാറ്റിയാല്‍ കിട്ടും...ഇവിടെ പറഞ്ഞാല്‍ ചിലപ്പോള്‍ ഈ കമെന്‍റ് ഡിലീറ്റ് ആയിപോകും....അതുകൊണ്ട് പറയുന്നില്ല.....ആ ചെറുക്കനെ ആരോ പിരി കേറ്റി വിട്ടിരിക്കുവാ.

Followers

 
Copyright 2009 b Studio. All rights reserved.